Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല വിമാനത്താവളം ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. എത്രയും വേഗത്തില്‍ കുറ്റമറ്റ നിലയില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകട്ടെ. ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ വിമാനത്താവള നിര്‍മ്മാണം മുന്നോട്ട് പോകണമെങ്കില്‍ ആറമുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ അന്നത്തെ ഇടതുമുന്നണി മന്ത്രിസഭയ്ക്ക് പറ്റിയ തെറ്റ് ആവര്‍ത്തിക്കരുത്. അനിവാര്യമായ പഠനങ്ങളോ പരിശോധനയോ ഇല്ലാതെ അന്നത്തെ സര്‍ക്കാര്‍ വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. അവസാനം ഇടതുമുന്നണി മന്ത്രിസഭതന്നെ വിമാനത്താവളം വേണ്ടെന്ന് വയ്ക്കുന്നതുവരെ വിവാദങ്ങളുടെ പരമ്പരയായിരുന്നു ഉയര്‍ന്നുവന്നത്.

അനിവാര്യമായ പാരിസ്ഥിതിക-സാമൂഹ്യആഘാതപഠനം, സാധ്യതാപഠനം തുടങ്ങിയവ വിശ്വാസയോഗ്യമായ ഏജന്‍സി മുഖാന്തിരം സുതാര്യമായി നടത്തുക. ശബരിമല വിമാനത്താവളം സംബന്ധിച്ച പ്രാഥമിക നടപടികള്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ തന്നെ ഇക്കാര്യങ്ങളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കത്തുമുഖാന്തിരം പെടുത്തിയിരുന്നു. കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ലൂയിബ്ഗര്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട്  പ്രസിദ്ധപ്പെടുത്തണം.ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴിലുള്ള പ്രശസ്തരായ  വിദഗ്ധരെ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട സര്‍വ്വ പഠനങ്ങളും നടത്തുന്നതാണ് വിവാദങ്ങള്‍ ഒഴിവാക്കാന്‍ നല്ലത്. 

Readers Comment

Add a Comment