Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചൈനീസ് കമ്പനികളുടെ 5000 കോടിയുടെ നിക്ഷേപ കരാര്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കമ്പനിയുമായി ഒപ്പുവച്ച മൂന്നു കരാറുകളാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമ്നു തീരുമാനമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനീകര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്നാണിത്.
ഇന്ത്യ-ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് ഉദ്ദവ് താക്കറെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ചൈനയെ രൂക്ഷഭാഷയിലാണ് ഉദ്ദവ് താക്കറെ വിമര്‍ശിച്ചത്. വഞ്ചനാ മനോഭാവമാണ് ചൈനയുടെതെന്നും സമാധാനം ആഗ്രഹിക്കുന്നത് ഇന്ത്യ(India)യുടെ ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മാഗ്നറ്റിക് മഹാരാഷ്ട്ര ഓണ്‍ലൈന്‍ നിക്ഷേപ സംഗമത്തിലായില്‍ വച്ചാണ് കരാറില്‍ ഒപ്പുവച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഗമ൦. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകുന്നതിനു മണിക്കൂറുകള്‍ മുന്‍പാണ് 'മാഗ്നറ്റിക് മഹാരാഷ്ട്ര 2.0' കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്
23.71°C








