Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നലെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിനെതിരെ നടത്തിയ വിവാദ പ്രസ്താവന പിൻവലിക്കാൻ ഒരുക്കമല്ലെന്ന നിലപാടിൽ ഉറച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവിടെ ആരാണ് സ്ത്രീത്വത്തെ അപമാനിച്ചത് എന്നും അങ്ങനെ ചെയ്യാൻ താൻ മുഖ്യമന്ത്രി പിണറായി വിജയൻ അല്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. "സ്ത്രീത്വത്തെ എന്നും ബഹുമാനിക്കുക മാത്രമല്ല, സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി പോരാടുന്ന ഒരു പോരാളിയാണ് ഞാന്‍. ഞാനിന്ന് രാവിലെ പറഞ്ഞ കാര്യത്തില്‍ ഒരു തെറ്റുമില്ല. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് വരെ തിരുത്തേണ്ടിവന്നിട്ടില്ല. ഞാന്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ ആവര്‍ത്തിക്കുന്നു". മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. നിപ്പ റാണി പട്ടം നേടിയെടുത്ത ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഇപ്പോൾ കോവിഡ് രാജ്ഞിയാകാൻ കൂടി ശ്രമിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം. ഇത് സ്ത്രീവിരുദ്ധ പരാമർശം ആയിരുന്നില്ലെന്നും വനിതാ കമ്മീഷനിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി. 

Readers Comment

Add a Comment