Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:24 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായി പത്താം ദിവസവും പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചതിനെതിരെ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തയച്ചു. കേന്ദ്ര സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കടുത്ത ഭാഷയിലാണ് സോണിയാ ഗാന്ധി കത്തിലൂടെ കുറ്റപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ കേന്ദ്രം ഇവിടുത്തെ ജനങ്ങൾക്ക് അവസരം നൽകുന്നില്ലെന്നും എന്നിട്ടും വില വർധിപ്പിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും സോണിയാ കത്തിലൂടെ സൂചിപ്പിച്ചു. കോവിഡ് മഹാമാരിമൂലം ഇവിടുത്തെ ജനങ്ങൾ ആകെ വലയുമ്പോൾ ഇന്ധന വില കൂടി വർധിപ്പിച്ച് അവരെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ നടപടി ജനദ്രോഹപരമാണെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി. വില ഇനിയും കൂട്ടി ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കരുതെന്നും സോണിയ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. ഇന്ധന വില കൂടുന്നതിന് ആനുപാതികമായി ഇനി രാജ്യത്തെ ആവിശ്യവസ്തുക്കളുടെ വിലയും വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Readers Comment

Add a Comment