Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുജറാത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മൂന്ന് എം എൽ എമാർ കൂടി രാജിവെച്ച പശ്ചാത്തലത്തിൽ കോൺഗ്രസ് എം എൽ എമാർ റിസോർട്ടിലേക്ക്. രാജസ്ഥാനിലെ വൈൽഡ് വിൻഡ്‌സ് റിസോർട്ടിലേക്കാണ് കോൺഗ്രസ് തങ്ങളുടെ 26 എം എൽ എ മാരെ മാറ്റി താമസിപ്പിച്ചത്. ഇതിലൂടെ ബിജെപിയിൽ നിന്നും തങ്ങളുടെ എം എൽ എമാരെ സംരക്ഷിക്കാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ 65 കോൺഗ്രസ് എം എൽ എ മാരാണ് ഉള്ളത്. ഇവരെ പല ഗ്രൂപ്പുകളായി തിരിച്ച് പല റിസോർട്ടുകളിലേക്ക് മാറ്റിപ്പാർപ്പിച്ച് വരികയാണെന്നും പാർട്ടി നേതൃത്വം വെളിപ്പെടുത്തി. ജൂൺ 4 ന് രാജിവെച്ച എം എൽ എ മാർ മറ്റ് ജനപ്രതിനിധികൾക്ക് തെറ്റായ സന്ദേശം നല്കാതിരിക്കാനാണ് പാർട്ടി നേതൃത്വം മുന്നൊരുക്കങ്ങൾ നടത്തി വരുന്നത്. കൂടുതൽ എം എൽ എമാർ കൂടി മറുകണ്ടം ചാടിയാൽ അത് കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനവും ഗുജറാത്തിൽ നിർണ്ണായകമായേക്കും.

 

Readers Comment

Add a Comment