Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,mp virendrakumar,death,condolences,i2inews

രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരന് അനുശോചനം അറിയിച്ച് കേരളരാഷ്ട്രീയം. രാഷ്ട്രീയ - സാംസ്‌കാരിക രംഗത്ത് നിന്നും നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. പി. വീരേന്ദ്രകുമാറിന്‍റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. വർഗീയ ഫാഷിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വീരേന്ദ്രകുമാർ മുൻനിരയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്നു എം. പി. വീരേന്ദ്രകുമാറെന്നാണ് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ പ്രതികരിച്ചത് . മികച്ച ഭരണാധികാരി, എഴുത്തുകാരൻ, വാഗ്മി, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും, വിയോഗം കേരള രാഷ്ട്രീയത്തിനും ഇടതു ജനാധിപത്യ മുന്നണിക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും മന്ത്രി അനുസ്മരിച്ചു.

അതേസമയം വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വലിയ സ്വാധീനം ഉണ്ടാക്കിയ വ്യക്തിയാണ്  എംപി വീരേന്ദ്രകുമാറെന്നാണ് മിസോറാം ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. 
എം.പി വീരേന്ദ്രകുമാറിന്‍റെ വേർപാട് നികത്താനാകാത്ത വിടവാണെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പ്രതികരിച്ചത്. വീരേന്ദ്രകുമാറിന്‍റെ വേർപാട് ഞെട്ടലുണ്ടാക്കി. രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും പുസ്തകപ്രസാധന മേഖലയിലുമെല്ലാം അതികായനായിരുന്നു വീരേന്ദ്രകുമാറെന്ന് തരൂർ അനുസ്മരിച്ചു.

Readers Comment

Add a Comment