Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:31 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം വേളി കായലിൽ കെ റ്റി ഡി സിയുടെ ഫ്ലോട്ടിംഗ് ബോട്ട് മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് വെളിയിൽ പ്രതിഷധം ഇരമ്പുന്നു. സംഭവത്തിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട് എന്നാരോപിച്ച് യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബോട്ട് ക്ലബിന് മുൻവശം പ്രതിഷേധ സമരം നടന്നു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻറ്.എസ്.എം ബാലു ധർണ്ണ ഉത്ഘാടനം ചെയ്തു. കിരൺ ഡേവിഡ് സ്വാഗതം പറഞ്ഞു.  വെട്ടുകാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രൻ, കൗൺസിലർമാരായ മേരി ലില്ലി രാജ, ഷീബാ പാട്രിക്ക് എന്നിവർ യോഗത്തിൽ സംസാരിച്ചു. കൗൺസിലർ പ്രതിഭാ ജയ കുമാർ നന്ദിയും രേഖപ്പെടുത്തി. ഉച്ചയ്ക്ക് പോലീസെത്തി പ്രതിഷേധപ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. 

Readers Comment

Add a Comment