Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:00 am
  • 10th August, 2026
  • Overcast Clouds
23.06°C23.06°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സാമ്പത്തിക പാക്കേജ് അക്ഷരാർത്ഥത്തിൽ വട്ടപൂജ്യമാണെന്നും സംസ്ഥാനങ്ങൾക്ക് ഇത് കൊണ്ട് ചില്ലിക്കാശിന്റെ പ്രയോജനം പോലും ഉണ്ടാകുകയില്ലെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രം രൂപയുടെ കണക്ക് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. ഇന്നലെ പ്രധാനമന്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷം സാമ്പത്തിക പാക്കേജിനെ കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നെന്നും എന്നാൽ ഇന്ന് ധനമന്ത്രി പദ്ധതി വിശദീകരിച്ചതോടെ പൊതുമേഖലയ്ക്ക് ഇത് കൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നുമില്ലെന്ന് മനസിലായെന്നും മമത പറഞ്ഞു. കോവിഡ് ഭീതി മൂലം മുങ്ങി തപ്പുന്ന, പട്ടണിയായ സംസ്ഥാനങ്ങൾക്കായി ഒന്നും ചെയ്യാൻ കഴിയാതിരുന്ന കേന്ദ്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും കോർപറേറ്റുകളെ മാത്രമാണ് കേന്ദ്രം സഹായിക്കുന്നതെന്നും ഇവർ ആരോപിച്ചു. 

Readers Comment

Add a Comment