Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാൻ കോവിഡ് രോഗം ഒരു ന്യായമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫാക്ടറികളിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളെ ലോക്ക് ഡൌൺ കഴിഞ്ഞാലുടൻ ചൂഷണം ചെയ്യാൻ ഒരുങ്ങുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശ സംരക്ഷണനിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എന്തായാലും ഭേദഗതി ചെയ്യാനാകില്ലെന്നും അദ്ദേഹം ഒരു ട്വീറ്റിലൂടെ സൂചിപ്പിച്ചു. ആറ് സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണിന് ശേഷം ജോലി സമയം എട്ട് മണിക്കൂറിൽ നിന്നും പന്ത്രണ്ട് മണിക്കൂറാക്കി വർധിപ്പിച്ചതിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികൾ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് പരാതി നൽകിയിട്ടുണ്ട്. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നിഷേധമാണെന്ന് കോൺഗ്രസ് പാർട്ടി പ്രവർത്തകർ ഉൾപ്പടെ പ്രസ്താവിച്ചു. കോവിഡ് രോഗം മൂലമുണ്ടായ പ്രതിസന്ധി പറഞ്ഞ് തൊഴിലാളികളുടെ നാവടപ്പിക്കാൻ നോക്കാതെ മറ്റ് നയങ്ങൾ രൂപീകരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ വ്യക്തമാക്കി. 

Readers Comment

Add a Comment