Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് രംഗത്ത്.  കുടിയേറ്റ തൊഴിലാളികളിൽനിന്നു യാത്രാച്ചെലവ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി വക്താവ് സാംബിത് പാത്ര മറുപടി നൽകിയിരിക്കുന്നത്. 
ഒരു സ്റ്റേഷനിലും ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. യാത്രാക്കൂലിയിൽ 85%സബ്സിഡി കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. ബാക്കി 15% സംസ്ഥാന സർക്കാരുകളാണ് നൽകേണ്ടത്. സർക്കാരുകൾക്ക് പണം നൽകാൻ സാധിക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിർദേശം പാലിക്കാൻ പറയൂ എന്നും  സാംബിത് പാത്ര പറഞ്ഞു.

കൂടാതെ  മധ്യപ്രദേശിലെ ബിജെപി സർക്കാർ പണം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്, കർണാടകയിൽ തൊഴിലാളികളുടെ യാത്രാചെലവിനായി കോൺഗ്രസ് ഒരു കോടി രൂപ സംഭാവന ചെയ്തതോടെ ബിജെപി സർക്കാർ യാത്ര സൗജന്യമാക്കി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെ പരോക്ഷമായി പ്രശംസിച്ചുകൊണ്ടാണ് സാംബിത് പാത്രയുടെ മറുപടി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Readers Comment

Add a Comment