Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സി പി എം നിയന്ത്രണത്തിലുള്ള  സഹകരണസ്ഥാപനമായ റബ്‌കോ വരുത്തിയ  238 കോടി രൂപയുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തിരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. 

നിര്‍ദ്ദിഷ്ട കേരള ബാങ്കിന് അംഗീകാരം നല്‍കണമെങ്കില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിന്റെ മറവിലാണ് പ്രാഥമിക  സഹകരണസംഘം മാത്രമായ റബ്‌കോയുടെ 238 കോടിയുടെ കടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. രൂപീകരണത്തിനു ശേഷം ഇതുവരെ ലാഭമുണ്ടാക്കാത്ത സ്ഥാപനമാണ് റബ്‌കോ. അഞ്ച് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ന്നാണ് പ്രാഥമിക ബാങ്കായ റബ്‌കോയ്ക്ക് ഇത്രയും ഭീമമായ തുക നല്‍കിയത്. സി.പി.എം ഭരണത്തില്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു റബ്‌കോയുടെ ആദ്യ ചെയര്‍മാന്‍.  സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോ  കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ്. കോടികള്‍ നഷ്ടം വരുത്തിയിട്ടും, നല്‍കിയ കടത്തില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കോ സര്‍ക്കാരോ ശ്രമിച്ചില്ല. റബ്‌കോ ഉത്പന്നങ്ങള്‍ക്ക് വിപണയില്‍ സ്വീകാര്യത കിട്ടിയതുമില്ല. ഇത്തരമൊരു സ്ഥാപനത്തെ  രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം പാര്‍ട്ടി ഫണ്ട് പോലെ ചെലവിടുന്ന രീതി അപകടകരമാണ്.

പ്രളയത്തിനു നടുവില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്തുകള്‍ ആരും ശ്രദ്ധിക്കില്ലന്ന ധൈര്യമാണ് സര്‍ക്കാരിന്. മാര്‍ക്കറ്റ് ഫെഡിനും റബര്‍മാര്‍ക്കിനുമുള്ള 29 കോടി രൂപ കുടിശിക ഏറ്റെടുക്കാനുള്ള തീരുമാനം ഇതുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ല. ഇവ രണ്ടും സഹകരണ ഫെഡറേഷനും, റബ്‌കോ പ്രൈമറി സഹകരണ ബാങ്കുമാണ്. 
വിപണയില്‍ ഇടപെടാനും കര്‍ഷകരെ സഹായിക്കാനും സര്‍ക്കാര്‍ കൊടുക്കാനുള്ള പണമാണ് മറ്റു രണ്ട് സ്ഥാപനങ്ങള്‍ക്കുമുള്ള കുടിശിക ഇനത്തില്‍ ഏറ്റെടുത്തത്- പ്രതിപക്ഷ നേതാവ് പറഞ്ഞു.സഹകരണ ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ റബ്‌കോയില്‍ 330 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും, പൊതുഖജനാവ് കൊള്ളയടിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും ചെന്നിത്തല തുടര്‍ന്നു. 

Readers Comment

Add a Comment