Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
periya

പെരിയ ഇരട്ടകൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാനായി ഹാജരായ അഭിഭാഷകന് ഫീസും താമസവും ഭക്ഷണവും സർക്കാർ ചിലവിൽ നൽകിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. സർക്കാരിനു വേണ്ടി ഹാജരായ ഡൽഹിയിലെ അഭിഭാഷകർക്കാണ് പണം നൽകാൻ ഉത്തരവ്. എത്ര തുകയാണ് അനുവദിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.സംഭവം വിശദീകരിച്ച് ഷാഫി പറമ്പിൽ എം എൽ എ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചർച്ചയാകുന്നത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ ഞെരുക്കത്തിലാണ്. കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നതെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. കൃപേഷിനേയും ശ്യാം ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ രക്ഷപ്പെടാതിരിക്കാനാണ് കോടതി അന്ന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അതിനെതിരെ നീങ്ങാനാണ് സർക്കാർ സാധാരണക്കാരന്റെ നികുതി പണം ഉപയോഗിക്കുന്നതെന്നും ഷാഫി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു

 

Readers Comment

Add a Comment