Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumPolitics,BJP,k surendran,against,chief minister,today,i2inews

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നത് നീതീകരിക്കാനാകില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ നടപടിമൂലം കേരളം മറ്റ് സംസ്ഥാനങ്ങളുടെ മുന്നില്‍ അവമതിക്കപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു . കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തത് കൊണ്ടാണ് ഈ യോഗത്തില്‍ പങ്കെടുക്കാത്തത് എന്നത് ശരിയായ നടപടിയല്ല. കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ മറ്റ് മുഖ്യമന്ത്രിമാരെ കേള്‍ക്കാന്‍ തയാറാകാത്തതില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും കെ സുരേന്ദ്രന്‍ കൂട്ടി ചേർത്തു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നത് മനപൂര്‍വ്വമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഡാറ്റ ചോര്‍ച്ച ചില ആളുകളെ സഹായിക്കാനാണ്. പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് .ഡാറ്റ ചോര്‍ച്ച യാദൃശ്ചികമെന്ന കരുതാന്‍ സാധിക്കില്ല. ഇത് സ്പ്രിംക്ലറിനെ സഹായിക്കാനുള്ള നടപടിയാണ് ഇതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Readers Comment

Add a Comment