Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kanam

പ്രതിപക്ഷത്തിന് പുറമെ സ്പ്രിം​ഗ്ളർ വിവാദത്തിൽ കടുത്ത അതൃപ്തി അറിയിച്ച് സിപിഐയും രംഗത്ത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എ കെ ജി സെന്ററിൽ നേരിട്ടെത്തി കോടിയേരി ബാലകൃഷ്ണനെ എതിർപ്പ് ധരിപ്പിക്കുകയായിരുന്നു. വിവാദം സർക്കാർ ഉണ്ടാക്കി വന്നിരുന്ന നല്ല പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചത് നിരാശാജനകമായിപ്പോയി എന്നതാണ് സി പി ഐയുടെ അഭിപ്രായം. മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിക്കൊണ്ട് എടുത്ത തീരുമാനം ശെരിയായില്ലെന്ന് കാനം കൊടിയേരിയോട് പറഞ്ഞു. മന്ത്രിസഭയോട് കൂടിയാലോചിക്കത്തെടുത്ത ഈ തീരുമാനം ഇടതു വിരുദ്ധം കൂടിയായതിനാലാണ് സി പി ഐയ്ക്ക് അതൃപ്തിയുള്ളതെന്ന് കാനം വ്യക്തമാക്കി. വിവാദം പൊട്ടിപ്പുറപ്പെട്ട സമയത്ത് തന്നെ കാനം ഫോണിലൂടെ കോടിയേരിയെ വിളിച്ച് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് രോഗ ഭീതി കെട്ടടങ്ങിയതിനുശേഷം കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്ന് കോടിയേരി കാനത്തോട് മറുപടി പറഞ്ഞു. 

Readers Comment

Add a Comment