Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തനിക്ക് നേരെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടന്ന വരുന്ന അധിക്ഷേപങ്ങളും വധഭീഷണിയും ഗൗരവം തന്നെയാണെന്ന് കെ എം ഷാജി. ഭീഷണിയ്ക്ക് പിന്നിൽ സി പി എം പ്രവർത്തകരാണെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും  ഷാജി വ്യക്തമാക്കി. 'ഷാജി എന്ന മൂരിയെ അറുത്ത് കളയും' എന്നൊക്കെയാണ് സൈബർ മാധ്യമങ്ങൾ വഴി തനിക്ക് വരുന്ന ഭീഷണിയെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു." ടി പി ചന്ദ്രശേഖരനും വധിക്കപ്പെടുന്നതിന് മുൻപ് സമാനമായ ഭീഷണി ലഭിച്ചിരുന്നു. അതിനാലാണ് താൻ ഈ വധ ഭീഷണിയെ ഗൗരവമായി എടുക്കുന്നത്." ഷാജി വ്യക്തമാക്കി. വധഭീഷണിയെ തുടർന്ന് ഇദ്ദേഹം ഡി ജി പി യ്ക്ക് പരാതി നൽകിയിട്ടുണ്ട്. ​ചെവായൂര്‍ സി.ഐ ശ്രീജിത്തും സംഘവും മാലൂര്‍കുന്ന്​ എ.ആര്‍ ക്യാംപിന്​ സമീപമുള്ള ഷാജിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടി.  

Readers Comment

Add a Comment