Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:09 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
riot

ലോക്ഡൗണ്‍ കാലം നല്‍കുന്ന അനുകൂല സാഹചര്യം മുതലെടുത്ത്, സി എ എക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന്  എസ് ഡി പി ഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി കേന്ദ്ര സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു . ആര്‍.ജെ.ഡിയുടെ വിദ്യാര്‍ഥിവിഭാഗം നേതാവും ഡല്‍ഹി ജാമിഅ വിദ്യാര്‍ഥിയുമായ മീരാന്‍ ഹൈദര്‍, ജാമിഅയിലെ  വിദ്യാര്‍ഥിനിയും സംഘാടകയുമായ സഫൂറ സര്‍ഗാര്‍ എന്നിവരെ ഡല്‍ഹി കലാപക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലാണ്. പൗരത്വ പ്രക്ഷോഭത്തിന്റെ സംഘാടകരും പ്രവര്‍ത്തകരുമായിരുന്ന വിദ്യാര്‍ത്ഥികളെ . ഡല്‍ഹിയിലെ വിവിധ കലാപക്കേസില്‍ പ്രതിചേര്‍ക്കുന്നതായും ചോദ്യം ചെയ്യുന്നതായുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഭീമ-കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് മാനേജ്‌മെന്റ് വിദഗ്ധനും ദലിത് ബുദ്ധി ജീവിയുമായ ആനന്ദ് തെല്‍തുംബ്‌ഡെ , മാധ്യമ - മനുഷ്യാവകാശ മേഖലയില്‍ ഏറെ ശ്രദ്ധേയനായ ഗൗതം നവ്‌ലാഖ തുടങ്ങിയവര്‍ എപ്രില്‍ 14 മുതല്‍ എന്‍.ഐ.എ തടവിലാണ്. ദ വയര്‍' ഓണ്‍ലൈനിന്റെ പത്രാധിപരും പ്രഗല്ഭ മാധ്യമ പ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത് ഏപ്രില്‍ ഒന്നിനാണ്. കൊറോണ വ്യാപനത്തിന്റെ പേരില്‍ പല സംസ്ഥാനത്തും പരോളും ശിക്ഷയില്‍ ഇളവും നല്‍കി ആളുകളെ ജയില്‍ മോചിതരാക്കി ദുരന്തത്തിന്റെ വ്യാപ്തി എങ്ങനെ കുറക്കാമെന്ന് ആലോചിക്കുമ്പോള്‍ വ്യാജ കേസുകള്‍ ചുമത്തി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ  നിശബ്ദരാക്കാന്‍ ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ് നരന്ദ്രമോഡി നേതൃത്വം നല്‍കുന്ന ഭരണകൂടം . ദുരന്തങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള മറയായി ഉപയോഗിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും അദേഹം ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment