Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം ഘട്ട ലോക് ഡൗണിന്റെ രണ്ടാം ദിവസമായ ഇന്ന് നമ്മുക്ക് അതിജീവിക്കാനാകുമെന്ന് ആത്മവിശ്വാസം തോന്നുന്നുവെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള എതിർപ്പുകൾ ധാരാളം മേഖലകളിൽ നിലനിൽക്കുമ്പോൾ പോലും പൂർണ്ണമായും സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കൊപ്പമാണ് താൻ എന്നും രാഹുൽ വ്യക്തമാക്കി. വീഡിയോ പ്രസ് കോൺഫെറെൻസിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റേത് വിമർശനങ്ങളല്ല, ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ നൽകുന്ന ഉപദേശങ്ങൾ മാത്രമാണെന്നും രാഹുൽ സൂചിപ്പിച്ചു. ലോക്ക് ഡൗൺ എന്നത് വെറുമൊരു പോസ് ബട്ടൺ മാത്രമാണെന്നും അത് സമ്പൂർണ്ണപരിഹാരമല്ലെന്നും നമ്മൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. അടിയന്തിരമായി ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നതായിരുന്നു രാഹുലിന്റെ ആവിശ്യം. സാമ്പത്തിക സുസ്ഥിരത കൈമോശം വന്ന ഈ സമയത്ത് പാവപ്പെട്ട ജനതയെ മറക്കരുതെന്നും അവരെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.
25.9°C








