Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
premachandran

കേരളത്തിലെ ആളുകളുടെ കോവിഡ് രോഗ സംബന്ധമായ വിവരങ്ങൾ അമേരിക്കൻ സ്വകാര്യ കമ്പനിയ്ക്ക് നൽകിയ വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്ക് സംശയത്തിന്റെ നിഴലിലാണെന്ന് എൻ കെ പ്രേമചന്ദ്രൻ.  ധനമന്ത്രി തോമസ് ഐസക്കിനെ  മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കമ്പനിയെ അകമഴിഞ്ഞ് ന്യായീകരിക്കുന്ന മന്ത്രിയുടെ പെരുമാറ്റം സംശയമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിദേശസ്വകാര്യ കമ്പനിയ്ക്ക് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിന് ഐ.സി.എം.ആര്‍ന്റെയും ഹെല്‍ത്ത് മിനിസ്റ്റേഴ്സ് സ്ക്രീനിംഗ് കമ്മിറ്റിയുടെയും അനുമതി തേടിയിട്ടുണ്ടോയെന്നു വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് താൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും എം പി അറിയിച്ചു. വെബ്‌സൈറ്റിൽ വിവരങ്ങൾ ചേർക്കുന്നത് താത്കാലികമായി നിർത്തിവെച്ചുകൊണ്ട് മാത്രം സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയതായി പറഞ്ഞിട്ടില്ല.   സര്‍ക്കാര്‍ ഡേറ്റാബേസില്‍ നല്‍കുന്ന വിവരം അവിടെ നിന്നും അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറുമോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ നിർദേശിച്ചു. 

Readers Comment

Add a Comment