Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Ramesh chennithala

കോവിഡ് വ്യാപനം താരതമ്യേനെ കൈപ്പിടിയിൽ ഒതുങ്ങുന്ന അവസ്ഥയിൽ എത്തിയതോടെ കേരളത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ തമ്മിലുള്ള പോരിന് മൂർച്ചയേറുന്നു. പിണറായി വിജയൻ നയിക്കുന്ന സംസ്ഥാന സർക്കാർ കോവിഡ് വ്യാപനസമയത്ത് വരുത്തിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. രോഗപ്രതിരോധ നടപടികളായതിനാൽ സർക്കാരിനോട് യോജിച്ച് പോകുകയായിരുന്നു ഇതുവരെ പ്രതിപക്ഷം ചെയ്തിരുന്നതെന്നും ഇപ്പോൾ അതിന് സുല്ലിടുകയാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാര്‍ ചെലവില്‍ ഭരണപക്ഷ പാര്‍ട്ടികള്‍ തദ്ദേശ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തുന്നുവെന്ന പരാതി കോണ്‍ഗ്രസിന്റെ താഴെത്തട്ടില്‍നിന്ന് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തേണ്ട കമ്മ്യൂണിറ്റി കിച്ചൻ പോലുള്ള ഇടങ്ങളിൽ സിപിഎം മേൽക്കോയ്മ പുലർത്തുന്നതിൽ കോൺഗ്രസ് അതൃപ്തി രേഖപ്പെടുത്തി. സാലറി ചലഞ്ച് പോലെയുള്ള ധനസമാഹരണ നടപടികളെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ഉമ്മൻ‌ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ മുതലായവർ കടുത്ത ഭാഷയിലാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയത്. 

 

Readers Comment

Add a Comment