Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയിൽ വേണ്ടത്ര ആളുകൾക്ക് കോവിഡ് പരിശോധന അടിയന്തരമായി നടത്താൻ മതിയായ സൗകര്യങ്ങളില്ലെന്നും ആ പ്രശ്നത്തിന് കേന്ദ്രത്തിന് പക്കൽ പരിഹാരമുണ്ടോയെന്നും രാഹുൽ ഗാന്ധി. ആകാശത്തേക്ക് നോക്കി കൈകൊട്ടിയതുകൊണ്ടോ ടോർച്ച് തെളിച്ചതുകൊണ്ടോ ഇവിടുത്തെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്ന് അദ്ദേഹം ആക്ഷേപിച്ചു. മതിയയായ വെന്റിലേറ്ററുകളും പരിശോധന സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യ നടത്തുന്നത് ഒരു മില്യൺ ജനസംഖ്യക്ക് 29 ടെസ്റ്റ് എന്ന നിരക്കിലാണ്. ദക്ഷിണ കൊറിയയിൽ ഇത് 7622 എന്ന നിരക്കിലും ജർമനിയിൽ ഇത് 5822 എന്ന നിരക്കിലും പാകിസ്ഥാനിൽ 67 എന്ന നിരക്കിലും ശ്രീലങ്കയിൽ 97 എന്ന നിരക്കിലും ആണെന്ന് രാഹുൽ ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. ഇത്രയധികം ജനസംഖ്യയുള്ള, വികസനമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഈ നിരക്ക് എന്തുകൊണ്ട് ഇത്ര കുറയുന്നു എന്ന് കേന്ദ്രം മറുപടി പറയണമെന്നും രാഹുൽ ആഞ്ഞടിച്ചു.
23.71°C








