Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumPolitics,covid19,beverages,doctor prescription,highcourt,stay,i2inews

കോവിഡ് ഭീതിയിൽ ലോക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ ബിവറേജസ് കോര്‍പറേഷൻ വഴി മദ്യം നൽകാമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി.ഈ വിധി തികച്ചും സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സ്വാഗതാര്‍ഹമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സമൂഹത്തെ പോലും വെല്ലുവിളിക്കുന്നതായിരുന്നു ഉത്തരവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

അതേ സമയം കൊവിഡ് കാലത്ത് സർക്കാര്‍ ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ റേഷൻ തട്ടിപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുൻപ് നൽകിയിരുന്ന റേഷനിൽ കവിഞ്ഞൊന്നും എവിടേയും നൽകുന്നില്ല. മാത്രമല്ല പല കടകളിലും ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു.

Readers Comment

Add a Comment