Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
K surendran

കോവിഡ് പ്രതിരോധത്തിനായി സർക്കാർ ഉദ്യോഗസ്ഥരോട് ഒരു മാസത്തെ ശമ്പളം നിർബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനസും സാമ്പത്തിക സ്ഥിതിയും ഉള്ളവർ സംഭാവന ചെയ്യട്ടെയെന്നും എല്ലാവരോടും പണം പിടിച്ച് വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരോട് പണം വാങ്ങുന്ന സർക്കാർ തന്നെ മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല. ഒന്നിനും പണമില്ലെന്ന് വിലപിക്കുന്ന ധനമന്ത്രിയ്ക്ക് ഇക്കാര്യത്തിൽ അഭിപ്രായമില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു. കഴിഞ്ഞ പ്രളയത്തിന് സമാഹരിച്ച തുക പല ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും പോക്കറ്റിലേക്കാണ് പോയതെന്നും അദ്ദേഹം ആരോപിച്ചു. സമാഹരിച്ച പണം കൃത്യമായി വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 

Readers Comment

Add a Comment