Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:28 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kamal nath

മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധി നിർണ്ണായകമായ വഴിത്തിരിവിലേക്ക്. സുപ്രീംകോടതി നിർദ്ദേശപ്രകാരം ഇന്ന് 5 മണിക്ക് മുൻപായി കമൽ നാഥ് നയിക്കുന്ന കൊണ്ഗ്രെസ്സ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടക്കും. വിശ്വാസവോട്ടെടുപ്പ് പൂർണ്ണമായും ക്യാമറയിൽ ചിത്രീകരിക്കണമെന്നും കോടതി ഉത്തരവുണ്ട്. എന്നാൽ വിശ്വാസ വോട്ടെടുപ്പിന് മുൻപ് തന്നെ കമൽ നാഥ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും എന്നും സൂചനകളുണ്ട്. പത്തുദിവസം കൊണ്ട് രാജിവെച്ച 16 വിമത എംഎൽഎമാരുടെ രാജി താൻ അംഗീകരിക്കുന്നുവെന്ന് കമൽ നാഥ് സൂചിപ്പിച്ചിരുന്നു. വ്യാഴാഴ്ച ആയപ്പോഴേക്കും സർക്കാരിന്റെ ഭൂരിപക്ഷം ഗണ്യമായ അളവിൽ കുറഞ്ഞതോടെ സർക്കാരിന്റെ നിലനിൽപ്പ് കൂടുതൽ പരുങ്ങലിലായി. 
കൊറോണവൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സഭ കൂടാനാകില്ല എന്ന് കോൺഗ്രസ് അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം അടിയന്തിരമായി സഭ ചേരണം എന്ന് സുപ്രീംകോടതി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. വിമത എംഎൽഎമാർക്ക് ആവിശ്യത്തിന് സുരക്ഷ ഒരുക്കാൻ പോലീസും സർക്കാരും ബാധ്യസ്ഥരാണെന്നും കോടതി സൂചിപ്പിച്ചിരുന്നു. 

Readers Comment

Add a Comment