Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,k surendran,bjp,covid19,i2inews

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരീക്ഷകള്‍ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ സുരേന്ദ്രൻ. രാജ്യം ഗുരുതരമായ സ്ഥിതിയിലായതിനാല്‍ സര്‍വകലാശാലകളിലേതടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. അതനുസരിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന സി ബി എസ് ഇ പരീക്ഷകളടക്കം മാറ്റി. എന്നിട്ടും പരീക്ഷകള്‍ നടത്തിയേ അടങ്ങൂ എന്ന വാശി സര്‍ക്കാരിനെന്തിനാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നതാണ്. സര്‍ക്കാര്‍ അതും ചെവിക്കൊണ്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Readers Comment

Add a Comment