Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് മൂന്ന് മാസത്തേക്ക് ജാമ്യം ലഭിച്ചു. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കുഞ്ഞനന്തന്‍ ജാമ്യാപേക്ഷ നല്‍കിയത്. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നുമായിരുന്നു കുഞ്ഞനന്തൻ ഹര്‍ജിയിൽ പറഞ്ഞത്.
2014 ജനുവരിയിലാണ് ഗൂഢാലോചനകേസില്‍ സിപിഎം നേതാവായ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം പിഴയും ശിക്ഷിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ജയിലിലേക്ക് മടങ്ങാനിരിക്കെയാണ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യഹർജി നല്‍കിയത്.
23.84°C








