Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:51 am
  • 10th August, 2026
  • Overcast Clouds
22.94°C22.94°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,covid 19,niyamasabha,oppostion,i2inews

സംസ്ഥാനത്ത് കൊവിഡ് 19 ഭീതിപരത്തുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ പ്രതിപക്ഷത്തിന്റെ വാദം തള്ളിക്കൊണ്ട് കാര്യോപദേശകസമിതി തീരുമാനം എടുക്കുകയായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് സഭയിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങളാണ് നിരീക്ഷണത്തിൽ ഉള്ളത്.

അതിനിടെ, കൊറോണ വൈറസ് മൂലം കർണാടകയിൽ ഇന്നലെ മരിച്ച 76കാരനായ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിക്കിന് ഇന്നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി മാർച്ച് അഞ്ചിന് അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

 

Readers Comment

Add a Comment