Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sharad pawar

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിലൂടെ പ്രതിസന്ധിയിലായ മധ്യപ്രദേശ് സർക്കാരിലും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ കഴിവിലും നാട്ടിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് എൻ സി പി നേതാവ് ശരത് പവാർ. സിന്ധ്യയുമായി വേണ്ടസമയത്ത് ചർച്ചകൾ നടത്താതിരുന്നത് കോൺഗ്രസിന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. 
"സിന്ധ്യയുമായി ഒരു തുറന്ന ചർച്ച ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതി വരുമായിരുന്നില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അദ്ദേഹത്തെ കൂടുതൽ ഉത്തരവാദിത്വങ്ങൾ കോൺഗ്രസ് ഏല്പിക്കേണ്ടതായിരുന്നു." പവാർ പറഞ്ഞു. അത്ഭുതങ്ങൾ കാണിക്കാനുള്ള ശേഷി കമൽ നാഥിനുണ്ടെന്നും അത് ചുരുങ്ങിയ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ  തന്നെ സംഭവിക്കുമെന്നും പവാർ ഉറപ്പിച്ചുപറഞ്ഞു. ഇത് പൂർണ്ണമായും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വന്ന പിഴവ് മാത്രമാണോ എന്ന് തനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്നും ശരത് പവാർ വ്യക്തമാക്കി.   

Readers Comment

Add a Comment