Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
rahul gandhi with scinda ,kamal nath

കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിനും ഒപ്പമുള്ള 2018 ലെ ചിത്രം റീട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി. ലിയോ ടോൾസ്റ്റോയുടെ " ക്ഷമയും കാലവുമാണ് ഏറ്റവും മികച്ച പോരാളികൾ' എന്ന അടിക്കുറിപ്പോടെയാണ്‌ രാഹുൽ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തത്. ചിത്രം റീട്വീറ്റ് ചെയ്തതിലൂടെ രാഹുൽ ഗാന്ധി അർത്ഥമാക്കിയതെന്ത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ട്.  
കോൺഗ്രസിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് സിന്ധ്യ രാജിക്കത്ത് നൽകുകയും പത്രസമ്മേളനം നടത്തുകയും ചെയ്തതിന് പിന്നാലെയായിരുന്നു രാഹുലിന്റെ റീട്വീറ്റ്. സിന്ധ്യ രാഹുലിനെയും സോണിയ ഗാന്ധിയെയും ഉടൻ കണ്ടേക്കുമെന്ന വാർത്തകളോട് 'ജ്യോതിരാദിത്യയ്ക്ക് ഏത് രാത്രിയിലും എന്റെ വീട്ടിൽ കേറിവരാം, ഞങ്ങൾ കോളേജ്മേറ്റ്സ് കൂടിയാണ്' എന്ന് മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം. 

Readers Comment

Add a Comment