Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന പൊലീസിന്‍റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തൽ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിഎജി റിപ്പോര്‍ട്ട് വിവാദമായ ശേഷം ആദ്യമായാണ് മുഖ്യന്ത്രിയുടെ ഭാഗത്തു നിന്നും വിശദീകരണം വരുന്നത് .സമഗ്രമായ പരിശോധനക്ക് ഒടുവിൽ.തോക്കുകൾ കാണാതായെന്ന കണ്ടെത്തൽ വസ്തുതാ വിരുദ്ധമാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തിരകൾ കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. കണ്ടെത്തലുകൾ ഗൗരവമുള്ളതു കൊണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി.എന്നാൽ സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വരും മുമ്പ് തന്നെ വിവരങ്ങൾ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യ മന്ത്രി കൂട്ടി ചേർത്തു.
പൊലീസ് അഴിമതി സംബന്ധിച്ച സിഎജി കണ്ടെത്തലുകൾ ആയുധമാക്കി കടുത്ത പ്രതിഷേധമുയർത്തിക്കൊണ്ടാണ് പ്രതിപക്ഷം നിയമ സഭയിൽ എത്തിയത്. പ്ലക്കാഡും ബാനറുമായി തുടക്കം മുതലെ പ്രതിപക്ഷ നിര പ്രതിഷേധമുയര്‍ത്തിയിരുന്നു.എന്നാൽ,പൊലീസിൽ നിന്ന് ഒരു തോക്കും കാണാതായിട്ടില്ലെന്നും , ഉണ്ടകൾ കാണാതെ പോയത് 2013 -15 യുഡിഎഫ് ഭരണകാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചതിന് യു ഡി എഫ് സർക്കാരിന്‍റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യപ്പെട്ടു.ഇതിനു പുറമേ മന്ത്രിയുടെ ഗൺമാനെതിരെ അന്വേഷണവും നിലവിൽ നടക്കുന്നുണ്ട്. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിൽ അന്വേഷണത്തിന് നമ്മുടേതായ സംവിധാനങ്ങൾ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
23.71°C








