Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Kanhayya kumar

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള 2016 ജെഎൻയു രാജ്യദ്രോഹക്കേസിൽ കനയ്യകുമാർ ഉൾപ്പടെ ഉള്ളവരെ വിചാരണ ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അനുമതിനൽകി. 2016 ഫെബ്രുവരിയിൽ അഫ്സൽ ഗുരു അനുസ്മരണത്തിന്റെ ഭാഗമായി ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു എന്നാരോപിച്ചാണ് അന്നത്തെ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ, പ്രവർത്തകരായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്. പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയായിരുന്നു. 

ഏഴ് മാസമായി ഈ കേസ് ദൽഹി ആഭ്യന്തര വകുപ്പിന് മുന്നിലുണ്ടായിരുന്നു. ഇപ്പോഴാണ് വിചാരണയ്ക്കുള്ള അനുമതി നൽകിയത്. കനയ്യ കുമാര്‍ ബിഹാറില്‍ പൗരത്വ നിയമത്തിനെതിരെ നിരന്തരപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി.ഇവർക്കെതിരെ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റവും 120 ബി ഐപിസി പ്രകാരം ഗൂഢാലോചനയും ആണ് ചുമത്തിയിരിക്കുന്നത്. തീവ്രവാദത്തോടും വിഘടനവാദത്തോടും തണുപ്പൻ മട്ടിലുള്ള നിലപാടാണ് കെജ്‌രിവാൾ സ്വീകരിക്കുന്നതെന്ന് മട്ടിലുള്ള പ്രചരണങ്ങൾക്കൊടുവിലാണ് ഏഴ് മാസത്തിന് ശേഷം അനുമതി നൽകുന്നത്. കഴിഞ്ഞ വർഷം മേയിലാണ് കേസ് ഫയൽ ആഭ്യന്തരവകുപ്പിന്റെ അടുത്തെത്തുന്നത്.  

Readers Comment

Add a Comment