Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,delhi riot,delhi high court,i2inews

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗം നടത്തിയ  പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടിസ് നൽകി ഡൽഹി ഹൈക്കോടതി. ഡല്‍ഹി പോലീസ് കമ്മീഷണര്‍, കേന്ദ്ര സര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍ എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് ഹരി ശങ്കര്‍ എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, വാരിഷ് പത്താന്‍, അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവര്‍ക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെടുന്നതാണ് ഹർജി. ഡൽഹി കലാപം യുഎപിഎ ചുമത്തി അന്വേഷിക്കണമെന്നും എൻഐഎയ്ക്ക് വിടണമെന്നുമുള്ള ഹർജികളിലും നോട്ടിസ് അയക്കാൻ ഉത്തരവിട്ടു. ഹർജികൾ ഏപ്രിൽ പതിമൂന്നിന് വീണ്ടും പരിഗണിക്കും. വിദ്വേഷ പ്രസംഗങ്ങളിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ഹർജികൾ കോടതിയുടെ പരിഗണനയിലാണ്.

 

 

 

Readers Comment

Add a Comment