Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ബിജെപിക്കുള്ളിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് നേതാക്കൾ. കെ സുരേന്ദ്രൻറെ നേതൃത്വത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് പക്ഷം. ദേശീയ നേതൃത്വം ഇടപെട്ട് നടത്തുന്ന അനുനയ നീക്കങ്ങൾക്കൊന്നും വഴങ്ങാനില്ലെന്ന് എഎൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നിവർ വ്യക്തമാക്കി. മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും ഇതേ നിലപാടിലാണ്. ഗ്രൂപ്പ് നോക്കി മാത്രം മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വന്നതുമുതൽ തുടങ്ങിയ പ്രതിസന്ധിയാണ് പരിഹാരം കാണാതെ നീളുന്നത്. തിരുവനന്തപുരത്ത് നടന്ന കെ സുരേന്ദ്രന്‍റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പോലും പല നേതാക്കൾ പങ്കെടുക്കാത്തത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എംടി രമേശ് തുടങ്ങിയ നേതാക്കൾ ഇടക്ക് വന്ന് പോയെങ്കിലും ശോഭ സുരേന്ദ്രൻ ചടങ്ങ് പൂർണമായും ബഹിഷ്കരിക്കുകയായിരുന്നു.
25.9°C








