Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട് അർധരാത്രി വാദം കേട്ട ഡൽഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് എസ് മുരളീധറിനെയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസിന്റെയും പ്രസിഡന്റിന്റെയും അറിവോടെയും സമ്മതത്തോടെയുമുള്ള ഉത്തരവിലൂടെയാണ് മുരളീധറിനെ സ്ഥലം മാറ്റിയത്. എന്നാൽ അദ്ദേഹത്തെപ്പോലൊരു മുതിർന്ന ന്യായാധിപനെ സ്ഥലം മാറ്റിയതിൽ ബാർ അസോസിയേഷൻ ഞെട്ടലും അമ്പരപ്പും രേഖപ്പെടുത്തി. സ്ഥലം മാറ്റൽ നടപടി പുനഃപരിശോധിക്കാൻ ബാർ അസോസിയേഷൻ ആവിശ്യപ്പെട്ടിട്ടുമുണ്ട്.
ജസ്റ്റിസ് എസ്. മുരളീധർ ഡൽഹി ഹൈക്കോടതിയില്‍ നിലവിൽ സീനിയോരിറ്റിയിൽ രണ്ടാമനാണ്. നിലവിലെ ചീഫ് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ വിരമിക്കുമ്പോൾ അദ്ദേഹമാണു ചീഫ് ജസ്റ്റിസ് ആകേണ്ടത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജി ചൊവ്വാഴ്ച അർധരാത്രി മുരളീധരന്റെ വസതിയിലാണ് വാദം കേട്ടത്.
23.5°C








