Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:05 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumtrump,return,america,i2inews

ന്യു ഡൽഹി : രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനു ശേഷം ട്രംപും ഭാര്യ മെലനിയയും തിരികെ യു.എസിലേക്ക് യാത്രയായി. ആഘോഷ ആരവങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ,രാഷ്‌ട്രപതി ഭവനിൽ  ഒരുക്കിയ അത്താഴത്തിനു ശേഷമാണ് ഇരുവരും യു.എസിലേക്ക് മടങ്ങിയത്.

പത്നി മെലനിയയും മകൾ ഇവൻകയും മരുമകൻ ജാറെദിനും ഒപ്പമാണ് ട്രംപ് ഇന്ത്യാ സന്ദർശനത്തിന് എത്തിയത്.അഹമ്മദാബാദിലെ രാജ്യാന്തര വിമാന താവളത്തിൽ എത്തിയ ട്രംപിനെ മോദി നേരിട്ടെത്തിയാണ് വരവേറ്റത്. 22 കിലോമീറ്റർ നീണ്ട റോഡ് ഷോക്ക് ശേഷം ആദ്യ സന്ദർശനം സബർമതി ആശ്രമത്തിലേക്കായിരുന്നു.അതിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനിയായ മൊട്ടേരയിൽ 'നമസ്തേ ട്രംപ് ' സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. സ്റ്റേഡിയത്തിൽ ലക്ഷ കണക്കിന് ജനങ്ങൾ ട്രംപിനെ കാണുവാൻ എത്തി.ആളുകളുടെ ആവേശത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ മനം നിറഞ്ഞ ആതിഥ്യം ഏറ്റുവാങ്ങി. ഒരു മണിക്കൂർ നീണ്ട പരിപാടിക്ക് ശേഷം താജ് മഹലും സന്ദർശിച്ചു.

ചൊവ്വാഴ്ച്ച രാഷ്‌ട്രപതി ഭവനിൽ എത്തിയ ട്രംപിനും പത്നിക്കും ആചാരപരമായ സ്വീകരണം നൽകി.തുടർന്ന് സന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ ട്രംപ് പരിശോധിച്ചു. രാഷ്‌ട്രപതി ഭവനിൽ നിന്ന് രാജ്‌ഘട്ടിൽ എത്തിയ ട്രംപും ഭാര്യ മെലനിയയും മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്‌പ ചക്രം അർപ്പിച്ചു.തുടർന്നുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായി ഇന്ത്യയുടെ കര,നാവിക സേനകൾക്കായി 30 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായുള്ള കരാർ യുഎസുമായി ഒപ്പു വെച്ചു.ഇന്ത്യൻ നാവിക സേനക്കായി 24 എം.എച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും ആറ് അപ്പാച്ചി ഹെലികോപ്റ്റർ വാങ്ങാനുമാണ് കരാർ.ഇന്ത്യയിലെ ഗ്രാമങ്ങളിലും മറ്റും കണ്ടെയ്നറുകൾ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതി വിതരണം  സാധ്യമാക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും യുഎസിലെ എക്സൺ മൊബീൽ, ചാർട്ട് ഇൻഡസ്ട്രീസ് എന്നിവയുമായി കരാർ ഒപ്പുവെച്ചു. മാനസികാരോഗ്യം, മെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷാ എന്നിവയിലും ധാരണ പത്രമായി.

വ്യവസായ പ്രമുഖരുമായും കൂടി കാഴ്ച്ച നടത്തിയ ട്രംപ് വൈകിട്ട് രാഷ്ട്രപതിയുടെ വിരുന്നു സൽക്കാരത്തിൽ പങ്കെടുത്ത ശേഷം രാത്രി 10:30ന് തിരികെ മടങ്ങി.

Readers Comment

Add a Comment