Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച മുൻ ബിജെപി എം എൽ എ കുൽദീപ് സിങ്ങിന്റെ നിയമസഭാ അംഗത്വം റദ്ദാക്കി. പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത കേസില്‍ എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്‍ക്ക് വിധിച്ചിരുന്നു. ഉന്നാവിലെ ബാംഗര്‍മൗ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കുല്‍ദീപ് സിങ് സേംഗറെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. കുല്‍ദീപ് സിങ്ങിനെ ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബര്‍ 20 മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതായാണ് വിജ്ഞാപനം. നേരത്തെ സേംഗറെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയിരുന്നു.
23.4°C








