Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:35 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,gautam gambir, delhi violence, politics, i2inews,

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘർഷത്തിൽ ആരോപണവിധേയനായ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ഗൗതം ഗംഭീര്‍ എംപി രംഗത്തെത്തി. പ്രകോപന പരാമർശം ആര് നടത്തിയാലും കർശന നടപടിയെടുക്കണം എന്നാണ്  ഗൗതം ഗംഭീര്‍ പ്രതികരിച്ചത്. ഞായറാഴ്ച വൈകീട്ട് പൗരത്വ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കല്ലേറുണ്ടായത്.പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹി പോലീസിന് കപില്‍ മിശ്ര ഞായറാഴ്ച അന്ത്യശാസനം നല്‍കിയിരുന്നു. 'ട്രംപിൻറെ സന്ദര്‍ശനം കഴിയുന്നത് വരെ തങ്ങള്‍ കാക്കും. അതിന് മുമ്പ് റോഡുകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ പോലീസ് പറയുന്നതൊന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാകില്ലെന്നും' കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. അതേസമയം പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറി. മതത്തിന്‍റെ പേരിൽ വേർതിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം. ഇന്നലെ മുതൽ തുടങ്ങിയ അക്രമങ്ങളിൽ ഇതുവരെ മരിച്ചത് ഏഴ് പേരാണ്.

Readers Comment

Add a Comment