Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശിവകുമാര്‍ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചിരുന്നു എന്ന് ചൂണ്ടി കാട്ടി വഴുതക്കാട് സ്വദേശി ആര്‍.വേണുഗോപാല്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇന്ന് അന്വേഷണം വിജിലൻസ് സ്പെഷ്യൽ സെല്ലിനു കൈമാറി. അതിനെ തുടർന്നാണ് വിജിലൻസ് ഇന്ന് എഫ്ഐആർ റിപ്പോർട്ട് ചെയ്യുമെന്ന് അറിയിച്ചത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഈ നടപടി എത്തുന്നത്. അന്വേഷണ ചുമതല വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ സെല്ലിനു കൈമാറിയതായി വിജിലൻസ് ഡയറക്ടർ ഉത്തരവിറക്കി.
ശിവകുമാർ മന്ത്രി ആയിരുന്നു ഘട്ടത്തിൽ സുഹൃത്തും കോൺട്രാക്ടറുമായ ശാന്തിവിള രാജേന്ദ്രന്റെ സ്വത്തിൽ വളർച്ച ഉണ്ടായെന്നു വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിൽ,മന്ത്രി ശിവകുമാറിനെ കൂടാതെ കേസിൽ അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്ന കോൺട്രാക്ടർ രാജേന്ദ്രൻ, അഡ്വക്കേറ്റ് ഹരികുമാർ, ഡ്രൈവർ ഷൈജു എന്നിവരുടെ സ്വത്തു വിവരങ്ങളും വിജിലൻസ് അന്വേഷിക്കും.
ശബരിമല, പമ്പ എന്നീ സ്ഥലങ്ങളിലേ മരാമത് പണികൾ ഏറ്റെടുത്തു നടത്തിയ ദരിദ്ര ചുറ്റുപാടിൽ ജീവിച്ച വ്യക്തിയുടെ സ്വത്തിലും 200 കോടിയിൽ മേലെ വളർച്ച ഉണ്ടായി എന്നും വിജിലൻസിന്റെ കണ്ടെത്തൽ.
വേണുഗോപാൽ നൽകിയ പരാതിയുടെ പിന്നാലെ, ഇത് ഒരിക്കൽ അന്വേഷിച്ചു തള്ളിയ വിഷയമാണെന്നും സർക്കാർ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും ശിവകുമാർ പ്രതികരിച്ചു.
23.84°C








