Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രജനീകാന്തായിരിക്കുമോ അടുത്ത തമിഴ്നാട് മുഖ്യമന്ത്രി? രണ്ടുമാസത്തിനകം രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാവുമെന്ന വാർത്ത പുറത്തുവന്നതോടെ തമിഴ്നാട്ടിൽ ചർച്ച ഈ വഴിക്കും നീളുന്നു. അടുത്തകൊല്ലമാണ് തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ്. തമിഴ് രാഷ്‌ട്രീയത്തിൽ സിനിമയ്‌ക്ക് എന്നും ഉയർന്ന റോളാണുള്ളത്. ഏറ്റവും അനുകൂലമായ സാഹചര്യം ഇപ്പോഴാണെന്ന് വ്യക്തമായതിനാലാണ് നേരത്തെ പലവതവണ മാറ്റിവച്ച പ്രഖ്യാപനം ഉടൻ നടത്താൻ രജനി തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികളെ കൂടെ നിറുത്തി മറ്റാർക്കും സങ്കല്പിക്കാനാവാത്ത വിജയം കരസ്ഥമാക്കുക എന്നതാണ് രജനിയുടെ ലക്ഷ്യം. ഏപ്രിൽ 14ന് ശേഷം പാർട്ടി പ്രഖ്യാപിക്കും. ആഗസ്‌റ്റിൽ പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കും. സെപ്റ്റംബറിൽ സംസ്ഥാന ജാഥ നടത്തും. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കും എന്നാണ് ഇപ്പോൾ കേൾക്കുന്നത്. അതോടെ രജനി അഭിനയത്തോട് പൂർണമായും വിടചൊല്ലും എന്നുംകേൾക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയത്തിൽ അദ്ദേഹം ആർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. 

ഇപ്പോഴത്തെ അവസ്ഥയിൽ സ്റ്റൈൽമന്നൻ ബി.ജെ.പിയുമായി ചേരാനുള്ള സാധ്യതകൾക്കാണ് മുൻതൂക്കം. പൗരത്വനിയമ ഭേദ​ഗതിക്കെതിരെ നടക്കുന്ന സമരത്തിനെതിരെ രജനി മുന്നോട്ടുവന്നിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ പെരിയോരിനെ രജനി വിമർശിച്ചതും വാർത്തയായി. ഇതൊക്കെയാണ് രജനിയും ബി.ജെ.പിയും അടുക്കുന്നതിന്റെ സൂചനകൾ. മോദിയും രജനിയും തമ്മിലുള്ള വ്യക്തിബന്ധവും സൂപ്പർതാരത്തിന്റെ രാഷ്ട്രീയപ്രവേശനത്തിന് ശക്തിപകരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Readers Comment

Add a Comment