Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാർത്ഥ ദേശീയത എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ അർത്ഥമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുന്നുവെന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മനീഷ് സിസോദിയയുടെ പ്രതികരണം. 

യഥാര്‍ഥ വിജയത്തിന്റെ അർത്ഥമെന്താണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ വിജയം കാണിച്ചുതരും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരവസരം ലഭിച്ചാല്‍ നിങ്ങള്‍   ജനങ്ങൾക്കും ,വികസനത്തിനും   വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ വിജയിക്കാം എന്ന പാഠമാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് നല്‍കുന്നത്. ആം ആദ്മി പാര്‍ട്ടി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലര്‍ ഹിന്ദു-മുസ്ലിം വിഭാഗീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ നേരത്തെ ബൃഹദാരണ്യക ഉപനിഷത്തില്‍ നിന്നുള്ള  അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ഗമയ മൃത്യോര്‍മാ അമൃതംഗമയ എന്ന പ്രാര്‍ഥനയും മനീഷ് സിസോദിയ പങ്കുവെച്ചിരുന്നു.

Readers Comment

Add a Comment