Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യന്‍ ഭരണഘടനയെ തകര്‍ത്ത് കാശ്മീരിനെ ഒറ്റപ്പെടുത്തി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇത് ജനാധിപത്യ മതേതര, ഫെഡറല്‍ മൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമാണ്.
ജമ്മു- കാഷ്മീരിന് ഏഴു പതിറ്റാണ്ടായി നല്കി വരുന്ന പ്രത്യേക അധികാരാവകാശങ്ങളാണ് യാതൊരുവിധ ചര്‍ച്ചയും നടത്താതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ എടുത്തുകളഞ്ഞത്. ജമ്മു- കാഷ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചും ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയുമാണിതു കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ തീക്കളിക്കു വലിയ വില നല്‌കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി മുറിയിപ്പു നല്കി.
ജമ്മു- കാഷ്മീരില്‍ നടപ്പാക്കിയ ഭരണഘടനാ വിരുദ്ധ നടപടികള്‍ നാളെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ടി വരില്ല. ഇതിനെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
23.71°C








