Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അരവിന്ദ് കെജ്‍രിവാളിന്റെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് റാലികളെ അഭിസംബോധന ചെയ്യും. ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണ രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ് കെജ്‍രിവാളും ആം ആദ്മി പാര്‍ട്ടിയും. ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയും വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് പ്രചാരണം. 60 സീറ്റോളം ഉറപ്പിച്ചതായി നേതാക്കള്‍ അവകാശപ്പെടുന്നു.
വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. ഷഹീന്‍ ബാഗ്, സീലംപൂര്‍, ജാമിഅ എന്നിവിടങ്ങളിലെ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഭിന്നിപ്പിക്കാനാണ് എന്നാണ് പ്രചാരണം. ഇതിനെല്ലാം ഊര്‍ജം പകരുന്നത് കെജ്‍രിവാളാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
പ്രചാരണത്തില്‍ ഏറെ പിന്നിലാണ് കോണ്‍ഗ്രസ്. ഇന്നലെ രാഹുല്‍ ഗാന്ധി ഇറങ്ങിയതോടെയാണ് പ്രചാരണം ചെറുതായെങ്കിലും ശക്തമായത്. കോണ്‍ഗ്രസ് ശക്തമായി രംഗത്തിറങ്ങാത്തത് എ.എ.പി വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ബി.ജെ.പിയുടെ വര്‍ഗീയ പ്രസ്താവനകള്‍ക്ക് ശക്തമായ മറുപടി നല്‍കുന്നുണ്ടെങ്കിലും അവയിലേക്ക് മാത്രം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടാതിരിക്കാന്‍ എ.എ.പിയും കോണ്‍ഗ്രസും ശ്രദ്ധിക്കുന്നുണ്ട്.

Readers Comment

Add a Comment