Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,azadeen ovaisi, against bjp and sangha parivar, i2inews

ബിജെപിയും സംഘപരിവാറും അവരുടെ ‘ഹീനമായ പദ്ധതികള്‍’ മൂലം പരാജയപ്പെട്ടുവെന്ന്എ ഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ചൊവ്വാഴ്ച ദക്ഷിണ മുംബൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലിയില്‍ ഒത്തു ചേര്‍ന്നവര്‍ക്കായി അദ്ദേഹം ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷധമാണിതെന്ന് പറഞ്ഞ ഒവൈസി ഈ നിയമം ജനങ്ങളെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുക എന്ന വിഷയത്തെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചു.

ദലിത്, ക്രിസ്ത്യാനികള്‍, പാര്‍സികള്‍ തുടങ്ങിയ മതവിഭാഗത്തില്‍ നിന്നുള്ളവരും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരും ദക്ഷിണ മുംബൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ലോക്‌സഭാ എംപി ഇംതിയാസ് ജലീല്‍, വാരിസ് പത്താന്‍ എന്നീ മുതിര്‍ന്ന നേതാക്കളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധ റാലിയില്‍ പങ്കാളികളായി.

Readers Comment

Add a Comment