Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:32 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കെ. മുരളീധരന്‍ എം.പിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മറുപടി. കെ.പി.സി.സി പുനസംഘടനയിലെ കെ. മുരളീധരന്‍റെ വിമര്‍ശനത്തിന് മറുപടിയുമായാണ് മുല്ലപള്ളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണം. പുറത്ത് പറയുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പുറത്തുവന്ന കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി രംഗത്തെത്തിയിരുന്നു. 'ബൂത്ത് പ്രസിഡന്‍റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും ഇത് പാർട്ടിക്ക് ദോഷമാണെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. ‘പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തെ ഇത് ബാധിക്കും, ഇപ്പോഴത്തെ ഭാരവാഹി പട്ടികയിൽ നിന്ന് എണ്ണം കൂടരുത്. പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവർത്തിക്കാനുള്ള വേദിയാണ്. യുവാക്കളുടെ എണ്ണം കുറഞ്ഞതും ഇപ്പോഴത്തെ പട്ടികയുടെ പോരായ്മയാണെന്നുമായിരുന്നു മുരളീധരന്‍ എം.പി പറഞ്ഞത്.  

Readers Comment

Add a Comment