Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിനൊപ്പം തര്‍ക്കം തീര്‍ക്കാന്‍ ശ്രമം നടത്തുന്ന സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ നീക്കമാണ് പ്രതിപക്ഷം നടത്തിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമാകും. അനുമതി നിഷേധിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പരാജയമായി മാറും. ഗവര്‍ണറോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് പ്രമേയം വരുന്നത് എന്നതും ശ്രദ്ധേയമാണ്.

1989 ഫെബ്രുവരി 2 ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ നല്‍കിയ റൂളിങ് അടിസ്ഥാനമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ നടത്തിയിരിക്കുന്നത് സുപ്രധാന നീക്കമാണ്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ കൊണ്ടുവരാമെന്നായിരുന്നു മുന്‍ സ്പീക്കറുടെ റൂളിങ്. ഇത് ഉദ്ദരിച്ച് ചട്ടം 130 പ്രകാരമുള്ള നോട്ടീസാണ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് നല്‍കിയത്. പ്രമേയാവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ ഇത് സംബന്ധിച്ച നിലപാട് നിയമസഭയില്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിര്‍ബന്ധിതമാകും.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയാല്‍ പിന്നെ അതേ ഗവര്‍ണറെ ഭരണതലവനാക്കി മുന്നോട്ട് പോകുന്നതിന് സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാകും. ഭരണത്തിന്‍റെ മുന്നോട്ടുപോക്കിനെ തന്നെ ഇത് ബാധിക്കും. പ്രതിപക്ഷ നീക്കത്തെ പിന്തുണക്കാതിരുന്നാല്‍ ഗവര്‍ണറോട് സര്‍ക്കാര്‍ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷത്തിന് വിമര്‍ശം ഉന്നയിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയാണ് ചെയ്യുക. പ്രതിപക്ഷത്തിന് രാഷ്ട്രീയമായി നേട്ടമുണ്ടാകുന്നതാകും അത്തരമൊരു സാഹചര്യം. വിശദമായ ആലോചനക്ക് ശേഷമേ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയൂ. ചുരുക്കത്തില്‍ ഗവര്‍ണര്‍ക്കെതിരായ നീക്കത്തിലൂടെ സര്‍ക്കാരിനെ കൂടി പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്.

Readers Comment

Add a Comment