Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:33 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,amith shah, i2inews

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിൽ പൊതുചർച്ചക്ക് ആഹ്വാനം ചെയ്ത അമിത് ഷാ പ്രതിപക്ഷം ബി.ജെ.പിയെ ബോധവൽക്കരണ പരിപാടി ആരംഭിക്കാൻ നിർബന്ധിച്ചതായും വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിക്കും മമതാ ബാനർജിക്കും അഖിലേഷ് യാദവിനുമെതിരെ അദ്ദേഹം വിമർശനമുന്നയിച്ചു. 

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന പാർട്ടികൾ മിഥ്യാധാരണകൾ പ്രചരിപ്പിക്കുകയാണ്, അതിനാലാണ് ബി.ജെ.പി ജൻ ജാഗ്രൻ അഭിയാൻ നടത്തുന്നത്, ഇത് രാജ്യം തകർക്കുന്നവർക്കെതിരായ അവബോധ കാമ്പയിനാണ്. പ്രതിഷേധം കണക്കിലെടുക്കില്ലെന്നും പൗരത്വ നിയമം ഒരു നിലക്കും പിൻ‌വലിക്കില്ലെന്നും ഞങ്ങളുടെ എതിരാളികളോട് വളരെ വ്യക്തമായി പറയുന്നു.

“ഈ ബിൽ ഞാൻ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ നിങ്ങൾ പരസ്യമായി ചർച്ച ചെയ്യണമെന്ന് ഞാൻ പ്രതിപക്ഷത്തോട് പറയാൻ ആഗ്രഹിക്കുന്നു. ഈ നിയമത്താൽ ഏതെങ്കിലും വ്യക്തിയുടെ പൗരത്വം എടുത്ത് കളയാൻ കഴിയുമെങ്കിൽ അത് തെളിയിച്ച് കാണിക്കുക-. അന്ധരും ബധിരരുമായ നേതാക്കൾക്ക് പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ കാണാൻ കഴിയില്ല .

പൗരത്വ നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ അനിശ്ചിതകാല പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്ന പലഖ്‌നൗയിലെ ക്ലോക്ക് ടവറിൽ അടുത്തിടെ സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവിൻെറ മകൾ പോയതിനെ ഷാ നിശിതമായി വിമർശിച്ചു. അഖിലേഷ് ജി.. നിങ്ങൾ തിരക്കഥ തയ്യാറാക്കിയ പ്രസംഗങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്നു. പൗരത്വ വിഷയത്തിൽ അഞ്ച് മിനിറ്റ് സ്വതന്ത്രമായി സംസാരിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. ഈ ആളുകൾ എവിടെ പോയി? ചിലർ കൊല്ലപ്പെട്ടു, ചിലരെ ബലമായി പരിവർത്തനം ചെയ്തു -കണക്കുകൾ ചൂണ്ടിക്കാട്ടി ഷാ പറഞ്ഞു. രാജസ്താനിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാകിസ്താനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. നിങ്ങൾ ചെയ്താൽ എല്ലാം ശരിയാണ്, മോദി ജി അത് ചെയ്യുമ്പോൾ നിങ്ങൾ പ്രതിഷേധിക്കുന്നു-അദ്ദേഹം പറഞ്ഞു.

പാകിസ്താനിൽ താമസിക്കുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി 1947 ൽ പറഞ്ഞിരുന്നു. അവർക്ക് പൗരത്വം നൽകുക എന്നത് ഇന്ത്യയുടെ കടമയാണെന്ന് രാഷ്ട്രപിതാവ് പറഞ്ഞിരുന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തെക്കുറിച്ച് ബി.ജെ.പിയുടെ മുൻനിര നേതാക്കൾ പങ്കെടുക്കുന്നആറ് ഭീമൻ റാലികളാണ്  യു.പിയിൽ പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ വ്യാഴാഴ്ച ആഗ്രയിൽ എത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര നിതിൻ ഗഡ്കരി എന്നിവരും മുൻ ബി.ജെ.പി മേധാവികളും യു.പിയിൽ റാലികൾ നടത്തും. 
 

 

Readers Comment

Add a Comment