Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചിരിക്കാതിരിക്കുന്നതെങ്ങനെ? തോറ്റ എം.പിക്ക് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ വക ക്യാബിനറ്റ് പദവി- ഒരു ലക്ഷത്തോളം രൂപ ശമ്പള ആനുകൂല്യങ്ങളായും, വീടും കാറും സെക്രട്ടറിമാരും ഉള്‍പ്പെടെ സര്‍വമാന പത്രാസിലും നിയമനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍, യു.ഡി.എഫിലെ അടൂര്‍ പ്രകാശിനോടു തോറ്റ സമ്പത്തിനാണ് അപൂര്‍വ സമ്പദ്ഭാഗ്യം! തോറ്റെങ്കിലെന്താ- ഒരു പണിയുമില്ലാതെ സമ്പത്തിന് ചുളുവില്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ കാറില്‍ കറങ്ങിനടന്ന് ശമ്പളം പറ്റാം! പ്രളയദുരിതാശ്വാസത്തിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ഖജനാവില്‍ പണമില്ലെന്നു പറയുന്ന അതേ എല്‍.ഡി.എഫ് സര്‍ക്കാരിന്റേതാണ് ജനങ്ങളെ പേടിയില്ലാതെയുള്ള ഈ അഹങ്കാരം.

ഡല്‍ഹിയില്‍ സമ്പത്തിന് എന്തൂട്ട് ജോലിയാണപ്പാ? സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി! അപ്പോള്‍ റസിഡന്റ് കമ്മിഷണറോ? ഓ... അത് ഉദ്യോഗസ്ഥ നിയമനമല്ലേ, ഇത് രാഷ്ട്രീയ നിയമനം. രണ്ടായാലും കാശു പോകുന്നത് സര്‍ക്കാരിന്റെയല്ലേ? ഒന്നും രണ്ടുമല്ല, പിണറായി സര്‍ക്കാരില്‍ 20 മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് റാങ്കുള്ളത് നാലു പേര്‍ക്കാണ്- ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍, മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ. രാജന്‍ എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ സമ്പത്തിനും ക്യാബിനറ്റ് റാങ്ക്. 

മന്ത്രിമാര്‍ക്കു പിന്നെ എന്തെങ്കിലുമൊക്കെ പണിയുണ്ടെന്നു വയ്ക്കാം. ഈ നാലു പേരുടെ പണി കണക്കാക്കിയാല്‍ അതിനു സംസ്ഥാനം മുടക്കേണ്ടിവരുന്ന തുകയുടെ കണക്ക് ജനം സഹിക്കണോ? ശമ്പളം- ആനുകൂല്യം ഇനത്തില്‍ മാത്രം പ്രതിമാസം ഒരു ലക്ഷം വച്ച് കണക്കാക്കിയാല്‍പ്പോലും നാലു പേര്‍ക്കും കൂടി വര്‍ഷത്തില്‍ 48 ലക്ഷം. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവരുടെ ശമ്പളവും അലവന്‍സുകളും വേറെ. ഇതിനും പുറമേയാണ് ഔദ്യോഗിക വസതിയും കാറും അവിടത്തെ അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും ഇന്ധനച്ചെലവും. അങ്ങനെ ഈ സര്‍ക്കാരിന്റെ കാലാവധി തീരുവോളം! പ്രതിവര്‍ഷം എത്ര കോടി രൂപ ഖജനാവ് സഹിക്കണം?

ഏറ്റവും മിനിമം ഭാഷയില്‍ പറഞ്ഞാല്‍പ്പോലും ഇതിന്റെ പേരല്ലേ, പോക്രിത്തരം? നിര്‍ദ്ധന രോഗികള്‍ക്ക് താങ്ങും തണലുമായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് വഴി ഇനി പണം നല്‍കാനാവില്ലെന്നു കട്ടായം പറഞ്ഞ ധനവകുപ്പാണ് ഈ ധൂര്‍ത്ത് തലകുലുക്കി ഒപ്പിട്ടത്. വകുപ്പ് ഏതായാലും വിപ്ലവ  സര്‍ക്കാരിന്റേതല്ലേ? ആഡംബര വിപ്ലവം ജയിക്കട്ടെ.

 

Readers Comment

Add a Comment