Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയോധ്യയ്ക്കു മുന്നില്‍ സുപ്രീം കോടതിയും തോറ്റു! ബാബറി മസ്ജിദ്- രാമജന്മഭൂമി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച ഉന്നത സമിതി, തങ്ങള്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടതായി കോടതിക്കു മുന്നില്‍ സമ്മതിച്ചു. ഇനി, കേസില്‍ നിത്യേന വാദം കേള്‍ക്കാനുള്ള സമയക്രമം ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കും.

ഇടനില ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി ഉന്നത സമിതിയെ നിയോഗിച്ചിട്ട് 155 ദിവസങ്ങള്‍ കഴിഞ്ഞു. ഏറ്റവും ഒടുവില്‍, ഇക്കഴിഞ്ഞ ജൂലായ് 18 ന് ഒരു അവസാന ശ്രമം കൂടി നടത്താന്‍ സമിതിക്ക് രണ്ടാഴ്ചത്തെ സമയവും നല്‍കി. 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് വഴി കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടന്നൊണ് റിട്ട. ജസ്റ്റിസ് ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു. ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചത്.

കേസില്‍ 2010 സെപ്തംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് അനുനയശ്രമത്തിന് സുപ്രീം കോടതി ശ്രമിച്ചത്. രാം ലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തര്‍ക്കഭൂമി തുല്യമായി വീതിച്ചു നല്‍കാനായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. സമവായത്തിന് സമിതിയെ നിയോഗിച്ചപ്പോള്‍ മുതല്‍ ഫൈസാബാദില്‍ അതു സംബന്ധിച്ച് പല തവണ അനുനയ ശ്രമങ്ങളും ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടന്നെങ്കിലും ഉന്നത സമിതിക്ക് പ്രശ്‌നപരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധ്യമായില്ല.

Readers Comment

Add a Comment