Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ട് ജില്ലകളുടെയും ഒരുറെയില്‍വേ സ്‌റ്റേഷന്റെയും പേര് മാറ്റിയതിന് പിന്നാലെ നദിയുടെ പേരിലും മാറ്റം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ആദിത്യനാഥ്.ഉത്തര്‍പ്രദേശിലെ ഗാഗ്ര നദിയുടെ പേരാണ് സരയു എന്നാക്കി മാറ്റുന്നത്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുഖ്യമന്ത്രി പ്രൊപ്പോസല്‍ അയച്ചു. രാമായണവും വേദങ്ങളും ഉള്‍പ്പെടുന്ന ഹിന്ദു ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കുന്ന പേരാണ് സരയു നദിയുടേത്.
ഇതിന്റെ അര്‍ഥം അയോധ്യയിലൂടെ ഒഴുകുന്നത് എന്നാണ്. ഈ നദിയിലെ ജലം മാലിന്യങ്ങള്‍ കഴുകികളഞ്ഞ് പുനരുജ്ജീവനം നല്‍കുന്നുവെന്നാണ് വിശ്വാസം.അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ ജില്ലയെന്നും യുപി സര്‍ക്കാര്‍ പേര് മാറ്റിയിരുന്നു. ചന്ദൗലി ജില്ലയിലെ മുഗള്‍കാരായി ജങ്ഷനെ ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ ആക്കി മാറ്റിയിട്ടുണ്ട്.
23.67°C








