Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, kunjalikutty, i2inews , politics,

പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരം ആരംഭിച്ചു. തിരുവനന്തപുരത്ത്  ഇ.ടി.മുഹമ്മദ് ബഷീറും, കോഴിക്കോട് എം.കെ.മുനീറും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് ഉപരോധ സമരത്തിന് നേതൃത്വം നല്‍കിയത്.

ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് ആരും പേടിക്കേണ്ടതില്ലെന്ന് മോദി പറയുന്നു. മോദി ഇന്ത്യയുടെ യജമാനന്‍ അല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. അദ്ദേഹം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ഭരണഘടനയെ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അദ്ദേഹം അത് നിറവേറ്റുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വിമര്‍ശിച്ചു. ജനുവരി 26 ന് ഇടതുമുന്നണി നടത്തുന്ന മനുഷ്യച്ചങ്ങല സമരത്തില്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ യോജിക്കാവുന്ന സമരത്തില്‍ യോജിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment