Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, ramesh chennithala, i2inews

മംഗലാപുരത്തെ പൊലീസ് വെടിവയ്പും, മലയാളികള്‍ ഉള്‍പ്പെടെയുള്ള മാധ്യമ  പ്രവര്‍ത്തകരെ  അകാരണമായി അറസ്റ്റ് ചെയ്ത് ജയിലില്‍ വക്കുകയും ചെയ്ത നടപടി  ജനാധിപത്യത്തോടും,   അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ണ്ണാടകത്തിലെ യെദ്യുരപ്പയുടെ  നേതൃത്വത്തിലുളള്ള ബി ജെ പി സര്‍ക്കാര്‍ ഒരു ഏകാധിപത്യ  ഭരണകൂടത്തെപ്പോലെ പ്രവര്‍ത്തിക്കുകയും  വിയോജിക്കുന്നവര്‍  സാധാരണ ജനങ്ങളായാലും മാധ്യമ പ്രവര്‍ത്തകരായാലും  അവരെ വെടിവച്ചും,  ജയിലിലിട്ടും നിശ്ബദരാക്കാന്‍ ശ്രമിക്കുകയുമാണ്.  ഏഷ്യാനെറ്റ് ന്യുസ്, മാതൃഭൂമി, മീഡിയാ വണ്‍, ന്യുസ് 24 തുടങ്ങിയ മാധ്യമങ്ങളുടെ ലേഖകന്‍മാരെയും കാമറാമാന്‍മാരെയും കസ്റ്റഡിയില്‍ എടുക്കുകയും കാമറയുള്‍പ്പെടയുള്ള അവരുടെ തൊഴില്‍ ഉപകരണങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയും   ചെയ്ത നടപടിയെ അപലപിക്കുകയും,  അതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ട് മണിക്കൂറുകളായി. അവര്‍ക്ക് ഒരു  പോറല്‍ പോലുമേല്‍ക്കാതെ പുറത്തെത്തിക്കണം. അതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. യെദ്യുരപ്പ സര്‍ക്കാരിന്റെ   ഈ നപടിക്കെതിരെ  ശക്തമായ ജനവികാരം രാജ്യത്തെ എല്ലാ ഭാഗത്ത് നിന്നുമുണരണം. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ജീവവായുവാണ്. അതിനെതിരെയുള്ള ഏത് നീക്കവും ശക്തമായി എതിര്‍ക്കപ്പെടുകയും, പരാജയപ്പെടുത്തുകയും വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Readers Comment

Add a Comment